മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെയും ജില്ലാആരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 30ന് മട്ടന്നൂര്‍ ഗവ.യുപി സ്കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. കാലത്ത് 9 മണി മുതല്‍ നടക്കുന്ന ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്, ക്യാന്‍സര്‍, യൂറോളജി, മനോരോഗങ്ങള്‍, മെഡിക്കല്‍ സര്‍ജറി, നെഞ്ച് രോഗം ചുടങ്ങി എല്ലാവിഭാഗത്തെയും അടിസ്ഥാനമാക്കിയുള്ള ക്യാമ്പില്‍ 32ഓളം സ്പെഷല്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ലാബ് സൗകര്യവും തല്‍സമയം തന്നെ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കാനുള്ള പ്രത്യേക ഫാര്‍മസിയും ഒരുക്കിയിരിക്കും. കാലത്ത് 8 മണിമുതല്‍ ക്യാമ്പിലുള്ള രജിസ്ട്രേഷന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: