എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റ എഴുത്തുപെട്ടിക്ക്

Wednesday 27 July 2016 11:06 pm IST

കണ്ണൂര്‍: യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി പദ്ധതിക്ക് തുടക്കമായി. ലൈബ്രറി കൗണ്‍സില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സഹകരണത്തോടെയാണ് ജില്ലയിലെ മുഴുവന്‍ യുപി സ്‌കൂളിലും പദ്ധതി നടപ്പാക്കുന്നത്. ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ അന്നൂര്‍ യുപി സ്‌കൂളില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ പി.അപ്പുക്കുട്ടന്‍ നിര്‍വ്വഹിച്ചു. അന്നൂര്‍ സഞ്ജയന്‍ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയില്‍ വായനശാലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അധ്യക്ഷനായി. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കണ്‍വീനര്‍ സി.എം.വിനയചന്ദ്രന്‍, തളിപറമ്പ് താലുക്ക് പ്രസിഡന്റ് വൈത്തക്ക് നാരായണന്‍, പ്രധാനധ്യാപിക കെ.പി.രമണി, പി.കമ്മാര പൊതുവാള്‍, പി.പി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ.ശിവകുമാര്‍ സ്വാഗതവും വി.എം.ഉമ നന്ദിയും പറഞ്ഞു. ചിറക്കല്‍ രാജാസ് യുപി സ്‌കൂളില്‍ സി.എച്ച്.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോടോന്‍ മഹേശന്‍ അധ്യക്ഷനായി. പ്രധാനധ്യാപകന്‍ കെ സിദ്ധാര്‍ത്ഥന്‍ സ്വാഗതം പറഞ്ഞു. സ്‌കൂളിന്റ സമീപ പ്രദേശത്തെ വായനശാല കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്യും. വായിച്ച പുസ്തകത്തിന്റെ അനുഭവക്കുറിപ്പ് തയ്യാറാക്കി കുട്ടികള്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ നിക്ഷേപിക്കണം. നല്ല കുറിപ്പിന് മാസത്തില്‍ ഒരു തവണ പ്രോത്സാഹന സമ്മാനം നല്‍കും.ആഗസ്ത് ആദ്യ വാരത്തോടെ മുഴുവന്‍ യുപി സ്‌കൂളുകളിലും പദ്ധതി തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.