കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഫോട്ടോണിക്സ് വകുപ്പ് നടത്തുന്ന എം.ടെക് (ഒപ്ടോ ഇലക്ട്രോണിക്സ് ആന്റ് ലേസര്‍ ടെക്നോളജി) പ്രോഗ്രാമില്‍ എസ്.സി കാറ്റഗറിയില്‍ ഒഴിവുഠ ഒരു സീറ്റിലേയ്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ള ഫിസിക്സ്/ ഇലക്ട്രോണിക്സ്/ഫോട്ടോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് അന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്/ ഇലക്ട്രിക്കല്‍ അന്റ് ഇലക്ട്രോണിക്സ് എന്നിവയില്ലുള്ള ബി.ടെക് ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ ജൂലൈ-30ന് രാവിലെ11 മണിയ്ക് തൃക്കാക്കര ക്യാമ്പസിലുളള ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സില്‍ (0484-2575848/2577540) എല്ലാ അസ്സല് രേഖകളും, ഫീസ്സായ 500 രൂപയുടെ രജിസ്ട്രാര്‍, കുസാറ്റ് എന്ന പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റുമായി ഹാജരാകണം. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ ഈ സീറ്റ് ഒഇസി വിഭാഗത്തിലേക്ക് മാറ്റുന്നതായിരിക്കുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു
കൊച്ചി:കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ സംസ്കൃതം ന്യായം വിഭാഗത്തില്‍ ഗസ്റ്റ്/കോണ്ട്രാക്റ്റ് അധ്യാപകരെ നിയമിക്കാന്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. യോഗ്യതയുള്ളവരെയും കോളേജ്/സര്‍വകലാശാല സര്‍വ്വീസില്‍ നിന്നും വിരമിച്ച 63 വയസ്സില്‍ കവിയാത്ത അധ്യാപകരെയുമാണ് പരിഗണിക്കുന്നത്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നിശ്ചിത വിഷയത്തില്‍ യോഗ്യത കുറഞ്ഞവരെയും പരിഗണിക്കും. താല്പര്യമുള്ളവര് ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം 2016 ജൂലൈ 30ന് രാവിലെ 10.30 ന് കാലടി മുഖ്യകേന്ദ്രത്തിലുള്ള സംസ്കൃതം ന്യായം വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.
എം.പി.എഡ് ഒഴിവുകള്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ കായിക വകുപ്പിന് കീഴിലുള്ള എം.പി.എഡ്. കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. (എസ്.സി. – 1, മുസ്ലീം – 2, വിശ്വകര്‍മ്മ -1). മേല്‍പ്പറഞ്ഞ ഒഴിവുകളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് ട്രയല്സ്് ഇന്ന് രാവിലെ എട്ടിന് കാലടി മുഖ്യകേന്ദ്രത്തിലുള്ള കായിക വകുപ്പ് ആസ്ഥാനത്ത് നടത്തുന്നതാണ്. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം
ഫോക്സ്വാഗണ് അമിയോ ഡെലിവറി തുടങ്ങി
കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യയുടെ പ്രഥമ ചെറു സെഡാനായ അമിയോ നേരത്തെ ബുക്ക്ചെയ്തവര്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയതായി ഫോക്സ്വാഗണ്
പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയറക്ടര്‍ മൈക്കിള്‍ മേയര്‍ അറിയിച്ചു. പ്രത്യേക സര്‍വിസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: