കൊച്ചി: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ്-സി വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ കരള്രോഗമാണിത്. ഹെപ്പറ്റൈറ്റിസ്-സി (എച്ച്സിസി) രോഗമുള്ള പലരും അവര്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാല്‍ നിശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓരോവര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിന് കാരണമാകുന്ന ആഗോള ആരോഗ്യപ്രശ്നമാണ് ഹെപ്പറ്റൈറ്റിസ്-സി അനുബന്ധ സിറോസിസും എച്ച്സിസിയും. ഇന്ത്യയില്‍ ഓരോവര്‍ഷവും നൂറുപേരില്‍ ഒരാള്‍ക്കെങ്കിലും ഹെപ്പറ്റൈറ്റിസ്-സി വൈറസ് (എച്ച്സിവി) ബാധയേല്‍ക്കുന്നു.
ഹെപ്പറ്റൈറ്റിസ്-സി എന്നത് ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന രോഗമാണെന്നും സാധാരണക്കാര്‍ക്ക് ഈ രോഗത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നും ഗാസ്ട്രോ എന്ററോളജിസ്റ്റും പിവിഎസ് മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് സിഇഒയും ചെയര്‍മാനുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്, ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സക്കറിയ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: