ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

Wednesday 27 July 2016 11:45 pm IST

പേട്ട: ചാക്ക ബൈപാസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ വെണ്‍പാലവട്ടം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് തീപിടുത്തമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ പുക വന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി ഡ്രൈവര്‍ പുറത്തേയ്ക്ക് ചാടി. പെട്ടെന്ന് തീ വാഹനത്തില്‍ വ്യാപിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം   പുര്‍ണ്ണമായും കത്തി നശിച്ചു . കരിക്കകം ആറ്റുവരമ്പ് സ്വദേശി രാജേഷിന്റെ വക ടാറ്റാ ഇന്‍ഡിഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയ്യാളുടെ സുഹൃത്താണ് വാഹനമോടിച്ചിരുന്നത്. മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.


ചാക്ക ബൈപ്പാസ് റോഡില്‍ തീപിടിച്ച കാറിന്റെ തീ അണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.