കൊല്ലം: ജില്ലയിലെ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസമായി 25000 രൂപ വീതം അനുവദിക്കുക, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭരണസിരാകേന്ദ്രങ്ങളില്‍ നാളെ ധര്‍ണ നടത്തും.
ചാത്തന്നൂരില്‍ നടക്കുന്ന ധര്‍ണയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി. അരുള്‍, സുരേന്ദ്രനാഥ്, ഇരവിപുരം മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി സുജിത്ത് സുകുമാരന്‍, അഡ്വ.ജി. ഗോപകുമാര്‍, കൊല്ലം മണ്ഡലത്തില്‍ ബി. രാധാമണി, അഡ്വ. കിഴക്കനേല സുധാകരന്, നെടുമ്പന ഓമനക്കുട്ടന്, ചവറയില്‍ വയയ്ക്കല്‍ മധു, അനില്‍ വാഴപ്പള്ളി, കരുനാഗപ്പള്ളില്‍ വെള്ളിയാംകുളം പരമേശ്വരന്, ആര്.എസ്. പ്രശാന്ത്, കുന്നത്തൂര്‍ മണ്ഡലത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ബിജു നീലാംബരന്‍ പത്തനാപുരത്ത് അഡ്വ.പി. സുധീര്‍, ആയൂര്‍ മുരളി, ചടയമംഗലത്ത് കെ. ശിവദാസന്‍, വെള്ളിമണ്‍ ദിലീപ്, പുനലൂരില്‍ രാജിപ്രസാദ്, അഡ്വ. വയയ്ക്കല്‍ സോമന്, കുണ്ടറയില്‍ എം.എസ്. ശ്യാംകുമാര്‍, ശ്രീനാഗേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: