പത്തനാപുരം: പുന്നലയുടെ വികസനത്തിന് അധികാരികള്‍ സത്വരശ്രദ്ധ നല്‍കണമെന്ന ആവശ്യവുമായി പുന്നല പ്രതികരണ വികസന വേദി. പുന്നല വില്ലജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നത് പ്രധാന ആവശ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. തകര്‍ച്ചയിലായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍ ആയപ്പോള്‍ വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. വാഹനസൗകര്യം കുറഞ്ഞതും ജംഗ്ഷനില്‍ നിന്നും അകലത്തുമായ സ്ഥലത്തേക്ക് ഓഫീസ് മാറ്റിയത് ജനത്തെ വലയ്ക്കുന്നു. പുന്നല ജംഗ്ഷനില്‍ നിന്നും വില്ലേജ് ഓഫീസില്‍ പോകണമെങ്കില്‍ ഓട്ടോറിക്ഷ വിളിക്കണം, 50 മുതല്‍ 100 രൂപവരെയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇത് നിര്‍ധനരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടു നാലിന് പ്രതികരണ വികസന വേദിയുടെ നേതൃത്വത്തില്‍ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുന്നില്‍ ധര്‍ണ നടത്തും. ഭാരവാഹികളായ കെ.കെ സുധാകരന്, ബി. ചന്ദ്രകുമാര്‍, സുനില്‍കുമാര്‍, ഉദയകുമാര്‍, പ്രതാപന് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: