മുക്കം: മലയോര മേഖലയിലെ നിരവധി പേരുടെ ആശ്രയമായ മുക്കം സിഎച്ച്സിയിലെ ഡോക്ടറെ കാണാനായി വന്ന വൃദ്ധനായ രോഗി ഏറെ നേരം കാത്തിരുന്ന് കുഴഞ്ഞു വീണു. പ്രവര്‍ത്തനം താളം തെറ്റുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയില്‍ നിന്ന് മാറി നഗരസഭയുടെ കീഴിലായി മാറിയതോടെ ഡോക്ടര്‍മാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ ആശുപത്രിയില്‍ എത്തുന്നുള്ളൂ. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്.
രാവിലെ ഒമ്പത്മണി മുതല്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. 250ഓളം രോഗികളും ദിവസം ചികിത്സയ്ക്ക് എത്തുന്നുണ്ട്. ആകെയുള്ള ഏഴ് പരിശോധന കേന്ദ്രങ്ങളില്‍ അഞ്ചും കാലിയായ അവസ്ഥ. രോഗി തളര്‍ന്ന് വീണതോടെ 10 മണിക്ക് ഒരു ഡോക്ടര്‍ കൂടി സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ഡൂട്ടിക്കിടെ സ്വകാര്യ പ്രാക്ടീസിനു പോയ ഡോക്ടറെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു. മലയോര മേഖലയില്‍ മുക്കം നഗരസഭയുടേയും അഞ്ച് പഞ്ചായത്തുകളിലേയും രോഗികളുടെ എക ആശ്രയമാണി ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: