വടകര: കഞ്ചാവ് കൈവശം വെച്ചുവെന്ന കേസ്സില്‍ വൃദ്ധന് കഠിന തടവും പിഴയും ശിക്ഷ.തൃശൂര്‍ മുകുന്ദപുരം മറ്റത്തൂര്‍ ചുങ്കത്ത് കറുത്തേടത്ത് ദിനേശന് എന്ന വിനേശന്‍(53) നെയാണ് വടകര എന്‍.ഡി.പി.എസ് ജഡ്ജ് കെ.ജെ.ആര്‍ബി ശിക്ഷിച്ചത്.ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിന തടവനുഭവിക്കണം.
2013 ജനവരി 15 നാണ് കേസിന്നാസ്പദമായ സംഭവം.കോഴിക്കോട് മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ പൂവാട്ട് പറമ്പില്‍ വെച്ച് 1.05 കിലോ കഞ്ചാവുമായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സെല്‍ സ്കോഡ് അറസ്റ്റ് ചെയ്ത കേസ്സിലാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: