വിമാനത്തില്‍ ഐഎസ് അനുകൂല മുദ്രാവാക്യം

Thursday 28 July 2016 12:38 pm IST

മുംബൈ: ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇയാള്‍ മലയാളിയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല. ഇയാളോടൊപ്പം മറ്റൊരാളെയും സിഐഎസ്എഫ് ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ 9.15 ഓടെയാണ് സംഭവം. ദുബായില്‍ നിന്നും പുലര്‍ച്ചെ 4.25ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം പുറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ ഐഎസിനെയും ഇസ്‌ലാമിനെയും പുകഴ്ത്തി പ്രസംഗം തുടങ്ങിയത്. ആദ്യം യാത്രക്കാര്‍ ഇയാളോടെ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അക്രമാസക്തനായതോടെ സഹയാത്രിക്കരും വിമാന ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. വിമാനത്തില്‍ ഭൂരിപക്ഷ യാത്രക്കാരും മലയാളികളായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഇയാളെ സിഐഎസ്എഫിന് കൈമാറിയ ശേഷം വിമാനം കോഴിക്കോട്ടക്ക് പുറപ്പെട്ടുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.