അമ്പലപ്പുഴ: ദേശീയ പാതയില്‍ പുന്നപ്ര കപ്പക്കടയില്‍ കണ്ടെയ്നര്‍ ലോറി റോഡിന് കുറുകെ കിടന്നു. ഗതാഗതം മുടങ്ങിയത് നാലര മണിക്കൂര്‍. രാവിലെ 6.30 ഓടെ ദേശീയ പാതയില്‍ പുന്നപ്ര കപ്പക്കട ജങ്ഷനിലായിരുന്നു കണ്ടെയ്നര്‍ ലോറി റോഡില്‍ കുറുകെ തകരാറിലായി കിടന്നത്. കപ്പക്കടയ്ക്ക് സമീപത്തെ ഷോറൂമില്‍ കാറുകള്‍ ഇറക്കാനായി വന്ന കണ്ടെയ്നര്‍ ഷോറൂമിലേയ്ക്ക് കയറ്റാനായി തിരിക്കുന്നതിനിടെ റോഡിനു കുറുകെ തകരാറിലായി കിടക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പുന്നപ്ര പോലീസും നാട്ടുകാരും ചേര്‍ന്ന് പത്തോടെ ലോറി നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ തീരദേശ റോഡ്, പഴയ നടക്കാവ് റോഡ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടെങ്കിലും ഇവിടെയും ഗതാഗത കുരുക്ക് രൂപപ്പെട്ടു. സ്വകാര്യബസുകള്‍ രാവിലെ പത്ത് വരെ സര്‍വീസ് നിര്‍ത്തിവെച്ചു. ചില സ്ക്കൂളുകള്‍ക്ക് ഇതേ തുടര്‍ന്ന് അവധിയും നല്‍കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: