അനാഥാലയത്തിന്റെ മറവില്‍ വ്യാപക പണപ്പിരിവെന്ന്

Thursday 28 July 2016 7:20 pm IST

ആലപ്പുഴ: അനാഥാലയം നടത്തിപ്പിന്റെ മറവില്‍ കൂപ്പണ്‍ അടിച്ച് വ്യാപക പിരിവു നടത്തുന്നതായും അനാഥാലയത്തിലെ കുട്ടികളെ വിദേശത്തേക്കുള്‍പ്പെടെ വില്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായും ആക്ഷേപം. കായംകുളം രണ്ടാംകുറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇമ്മാനുവേല്‍ ഓര്‍ഫനേജ് ഉടമ മധുപോളിനെതിരെയാണ് ഇവിടുത്തെ ജീവനക്കാരിയായ കൊല്ലം വാടി തേവള്ളി പുരയിടത്തില്‍ മോളി എന്ന യുവതി പരാതിയുമായി എത്തിയത്. അനാഥക്കുട്ടികളുടെ സംരക്ഷണത്തിനായി ധനശേഖരണത്തിന് കൂപ്പണുകള്‍ അടിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ ആളുകളെ നിയമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് അനാഥമന്ദിരത്തിന്റെ ഉടമ മധുപോള്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തതായാണ് ആരോപണം. മധുപോളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മോളി കായംകുളം നഗരസഭാ ചെയര്‍മാനും പോലീസിനും പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.