കായംകുളം: കൂലിപ്പണിക്കാരന് തെക്കേമങ്കുഴി ഇടവനതെക്കതില് മധുസൂദനന്(43) വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു കാരുണ്യം തേടുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി വൃക്കകള്‍ തകരാറിലായത്തോടു കൂടി കൂലിപ്പണിക്കു പോകാന്‍ കഴിയാതെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മേപ്പള്ളിക്കുറ്റി ആശുപത്രിയിലുമായി ഡയാലിസിസ് നടത്തി വരുന്നു.
ഒരുതവണ ഡയാലിസിസ് നടത്താന്‍ 800രൂപ വേണം. കൂടാതെ 1,400രൂപ വിലയുള്ള ഇന്‍ജക്ക്ഷന്‍ വേറേയും എടുക്കണം. മധുവിന്റെ ചികിത്സാ ചെലവുകള്‍ വളരെ ബുദ്ധിമുട്ടിലാണ്. വ്യക്കമാറ്റിവെയ്ക്കാന് വേണ്ടി ലക്ഷക്കണക്കിന് രൂപ ആവശ്യമാണ്. പഠിക്കാന്‍ സമര്‍ത്ഥരായ മക്കളുടെ ഉപരി പഠനവും മധുവിന്റെ ചികിത്സയും എങ്ങനെ തരണം ചെയ്യുമെന്ന വിഷമത്തിലാണ് കുടുംബം.
കരുണയുള്ള സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് മധുവിന്റെ ഭാര്യ തുഷാരയുടെ പേരില്‍ കായംകുളം കുറ്റിത്തെരുവിലുള്ള എസ്ബിറ്റി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67348682810. എഐഫ്എസ്സി കോഡ് എസ്ബിടിആര്‍ 0000961.ഫോണ്‍:8113051306.
പ്രതികരിക്കാൻ ഇവിടെ എഴുതുക: