ചെറുതോണി: ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദ സേവനകേന്ദ്രങ്ങളാക്കിക്കൊണ്ട് പോലീസും, ജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എ വി ജോര്‍ജ്ജ് ഐപിഎസ് പറഞ്ഞു. മണിയാറന്‍കുടിയില്‍ സംഘടിപ്പിച്ച പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിയാറന്‍കുടി സാംസ്കാരിക നിലയത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസിന്റെ അദ്ധ്യക്ഷതയിലാണ് അദാലത്ത് ആരംഭിച്ചത്.
തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജി, ജനപ്രതിനിധികളായ ടോമി കൊച്ചുകുടി, കെ എം ജലാലുദ്ദീന്‍, ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന് തോമസ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വിനോദ് കുമാര്‍, ഷിബിലാല്‍ എന്നിവര്‍ പങ്കെടുത്തു. 24 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. കൂടുതല്‍ പരാതികള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഇതില്‍ ആറു പരാതികള്‍ കളക്ടറുടെ അഭിപ്രായം തേടിയശേഷം നടപടി സ്വീകരിക്കും. ബാക്കിയുള്ള 18 പരാതികള്‍ പോലീസ് തന്നെ വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: