പെരുവന്താനം: കൊക്കയാര്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. രാവിലെ 7 ന് ആരംഭിച്ച പോളിങ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. 85.76 പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊക്കയാര്‍ പഞ്ചായത്തിലെ 5-ാം വാര്‍ഡായ മുളംകുന്നിലാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ രാജി വച്ചതോടെ തെരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഫ് കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് രാവിലെ 8ന് കുട്ടിക്കാനം മരിയഗിരി ഹയര്‍സെക്കന്ററി സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. രണ്ട് ബൂത്തുകളിലാണ് പോളിങ് നടന്നത്. 8.30 തോടുകൂടി ഫലം അറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: