പൂനെ: വളര്‍ത്തു നായ കുരച്ചതിനെച്ചൊല്ലി സംഘര്‍ഷം, ഉടമയെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. പൂനെക്കടുത്ത് ഹദാപ്സറിലാണ് സംഭവം. ചെറുകിട വ്യാപാരിയായ ഗണേഷ് ബാവ്ലെയാണ് കൊല്ലപ്പെട്ടത്.
ബാവ്ലെയുടെ വളര്‍ത്തു നായ അയല്‍ക്കാരനായ നീലേഷിന്റെ നേര്‍ക്ക് ഒന്നു കുരച്ചുപോയി. ഇതിന്റെ പേരില്‍ ബാവ്ലെയുമായി ഉടക്കിയ നീലേഷ് തന്റെ സുഹൃത്തുക്കളെ കൂട്ടിയെത്തി. തര്‍ക്കവും വഴക്കും അടിപിടിയിലാണ് കലാശിച്ചത്.
നീലേഷിന്റെ അടിയേറ്റ ബാവ്ലെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നീലേഷിനെതിരെ പൂനെ പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: