കോട്ടയം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി എഐടിയുസി മുഖപത്രമായ ട്രേഡ്യൂണിയനില് ലേഖനം.
പദ്ധതി നടപ്പാക്കുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് ലേഖനം. ഒരു പദ്ധതിയെ സംബന്ധിച്ച് പ്രാഥമിക ആലോചന നടന്നുവെന്ന ഒറ്റക്കാരണത്താല്‍ ഞാന്‍ അത് നടപ്പിലാക്കുമെന്ന ധാര്‍ഷ്ട്യം ജനാധിപത്യരീതിക്ക് ചേര്‍ന്നതല്ലെന്ന് ലേഖനം പറയുന്നു. ലേഖന കര്‍ത്താവ് കെ.ബിനു പരിസ്ഥിതി പ്രവര്‍ത്തകനും സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചീഫ് എഡിറ്ററും, നേതാക്കളായ സി.എ. കുര്യനും, എ.എന്‍. രാജനും പത്രാധിപസമിതിയംഗങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: