ചാലക്കുടിയിലെ അനധികൃത കെട്ടിട നിര്‍മ്മാണം; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Thursday 28 July 2016 9:53 pm IST

ചാലക്കുടി: ചാലക്കുടിയില്‍ പതിനൊന്ന് കെട്ടിട നിര്‍മ്മാണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേക്ഷണം ആരംഭിച്ചു. നഗരസഭയുടെ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിനായി പണം നല്‍കിയ സുമനസുകള്‍ക്ക് നിയമ വിരുദ്ധമായി കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ നഗരസഭ ഭരണാധികാരികളും സെക്രട്ടറി കെ.കെ,സജീവും അനുമതി നല്‍കിയതിനെതിരെ വിജിലന്‍സ് കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേക്ഷണം. മുന്‍ നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുവാനായിരുന്നു പദ്ധതി. ചാലക്കുടിയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുകയെന്നത്.ഇതിനായി പല വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കുകയും പണം നല്‍ക്കുകയും ചെയ്തു. നിര്‍മ്മാണം ആരംഭിച്ച് ഭരണ സമിതിയുടെ കാലവധി തീരുന്നതിന് മുന്‍പായി നിര്‍മ്മണം പൂര്‍ണ്ണമാക്കുന്നതിന് മുന്‍പ് ടൗണ്‍ഹാള്‍ ഉദ്ഘാടനം നടത്തുകയും ചെയ്തു. നിര്‍മ്മാണത്തിനായി പണം നല്‍കിയ വ്യക്തികളും,സ്ഥാപനങ്ങളും ഇതിന്റെ പേരില്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ ചട്ട വിരുദ്ധമായി കെട്ടിടങ്ങളും,വീട്ടുകളും മറ്റും നിര്‍മ്മിച്ചതാണ് വിവാദമായത്.വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ പതിനൊന്ന് കെട്ടിടങ്ങള്‍ ചട്ട വിരുദ്ധമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ കെട്ടിടങ്ങളെ കുറിച്ച് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും,നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് വിജിലന്‍സ് കോടതിയാണെന്ന് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ കെ.ടി.സനില്‍ കുമാര്‍ പറഞ്ഞു പരിശോധനക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ എം.രാജന്‍,എ.സജിത്,വിജയന്‍,വിജിലന്‍സ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി,സനില്‍ എ.എസ്‌ഐ ടി.ടി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.