ടൊറന്റോ: ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച് റോജേഴ്സ് കപ്പ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ലക്സംബർഗ് താരം ഗില്ലസ് മുള്ളറെ നേരിട്ടുള്ള സെറ്റുകൾക്കാണ് ദ്യോക്കോ പരാജയപ്പെടുത്തിയത്. സ്കോർ: 7-5, 7-6 (7-3).
മൂന്നാം സീഡും ജാപ്പനീസ് താരവുമായ കി നിഷികോരി, നാലാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക്, ഏഴാം സീഡ് ബെൽജിയം താരം ഡേവിഡ് ഗോഫിൻ, പത്താം സീഡ് ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസ് തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ജർമ്മനിയുടെ ആഞ്ചലിക് കെർബർ, നാലാം സീഡ് ആഗ്നിയേസ്ക റഡ്വാൻസ്ക, ആറാം സീഡ് വീനസ് വില്ല്യംസ്, ഏഴാം സീഡ് റോബർട്ട വിൻസി, ഒമ്പതാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവ, 10-ാം സീഡ് മാഡിസൺ കെയ്സ്, 12-ാം സീഡ് പെട്ര ക്വിറ്റോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: