എരുമേലി: മരുന്നിനു പോലും പോലീസ് തിരിഞ്ഞുനോക്കാത്ത എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റ്റില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം.
അമിത മദ്യപാനം കഴിഞ്ഞ് നഗ്നായും അര്ദ്ധനഗ്നായും അസഭ്യം പറഞ്ഞ് അഴിഞ്ഞാടുന്ന ഇവരുടെ ശല്യം സഹിക്കവയ്യാതെ കുട്ടികളും, സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍ നെട്ടോട്ടമോടേണ്ട ഗതികേടിലാണ്. ദുര്‍ഗന്ധം മൂലം മൂക്കു പൊത്തി നടന്നിരുന്നവര്‍ ഇപ്പോള്‍ കണ്ണും, കാതും പൊത്തി പിടിച്ച് ഓടേണ്ട അവസ്ഥയാണുള്ളതെന്നും യാത്രക്കാര്‍ പറയുന്നു.
പഞ്ചായത്ത് വക എരുമേലി പ്രൈവറ്റ് ബസ്സ്റ്റാന്റ്റിലെ യാത്രക്കാരുടെ സുരക്ഷയോ, സംരക്ഷണമോ നടപ്പാക്കാന്‍ പോലീസ് ഈ വഴിക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടക്കുമെന്നും എരുമേലി എസ്. ഐ. ജര്‍ലിന്‍ വി. സക്കറിയാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: