വൈക്കം: ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ നിയമ വ്യവസ്ഥയാണ് ഭാരതത്തിനുള്ളതെന്ന് വിഖ്യാത നിയമ പണ്ഡിതനും പത്മശ്രി അവാര്‍ഡു ജേതാവുമായ ഡോ. എന്‍.ആര് മാധവമേനോന് അഭിപ്രായപ്പെട്ടു. വൈക്കം ശ്രീമഹാദേവ എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ വൈക്കം മാനേജ്മെന്റ് അസോസിയേഷന്റെ സഹകരണത്തോടെ വൈക്കം ശ്രീമഹാദേവ കോളേജില്‍ നടന്ന സ്ത്രീ സുരക്ഷിതത്വവും ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയുമെന്ന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ ബോധവത്ക്കരണത്തിലൂടെ മാത്രമേ സ്ത്രീ സമൂഹത്തിന്റെ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമത്തെ അനുസരിക്കുകയെന്നതാണ് സംസ്ക്കാരമുള്ള സമൂഹത്തിന്റെ മുഖമുദ്രയെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാത്തരത്തിലുള്ള നിയമപരമായ അറിവും സ്വായത്തമാക്കുവാന്‍ കഴിയുന്ന വിദ്യാഭ്യാസ സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് പിജിഎം നായര്‍ ആമുഖപ്രഭാഷണം നടത്തി കോളേജ് ബോര്‍ഡ് വൈസ്ചെയര്‍മാന്‍ എം.ജി രാധാക്യഷ്ണന് അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ നിയമസംഹിത, ആനുകാലിക വിഷയങ്ങള്‍ എന്നിവയില്‍ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വൈക്കം മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറീ ജനറല്‍ അനില്‍ മഴുവഞ്ചേരില്‍ മോഡറേറ്ററായിരുന്നു. കോളേജ് മാനേജര്‍ ബി. മായ, പ്രിന്‍സിപ്പല്‍ ലീനനായര്, എം.ഡി സുമാദേവി, സുഭാഷ്ചന്ദ്ര, കുരുവിള അഗസ്റ്റിന്, ടില്‍ജി അലോഷ്യസ്, നിതിയ.പി.കെ, അമ്പിളി ശിശുപാലന്, ടിന്റുമോള്‍ അരവിന്ദ്, വോള്‍ഗ പി.ആര്, സിത്താര, ജിജോമോന്, അശ്വിന് ക്യഷ്ണ, അനന്ത് ശ്രി, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: