പാമ്പാടി: കൂരോപ്പട വില്ലേജില്‍, ചേന്നംമ്പള്ളിയ്ക്ക് സമീപം ദേവാലയ നിര്‍മ്മാണത്തിന് എന്ന പേരില്‍ അനധികൃത മണ്ണ് ഖനനം വ്യാപകമായി നടക്കുന്നു. ഏക്കറ് കണക്കിന് ഭൂമിയിലെ മണ്ണാണ് ഖനനം ചെയ്യുന്നത്. കോട്ടയം ജിയോളജി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ യാതൊരുവിധ അനുമതിയും നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. കനത്ത കുടിവെള്ളക്ഷാമം നേരിടുന്ന ചേന്നംമ്പള്ളി പോലുള്ള പ്രദേശത്തെ മണ്ണെടുപ്പ് വലിയ പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന കാര്യമുറപ്പാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും, നിയമപോരാട്ടം നടത്തുകയും ചെയ്യുമെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണസമിതി ജില്ലാപ്രസിഡന്റ് എബി ഐപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: