വൈക്കം: കടയുടെ പുറകില്‍ ഒളിപ്പിച്ചിരുന്ന പുകയില ഉത്പന്നശേഖരം പിടികൂടി. കുടവെച്ചൂര്‍ ഔട്ട്പോസ്റ്റിനു സമീപം പലചരക്കുവ്യാപാരം നടത്തുന്ന സുനില്‍കുമാറിന്റെ പലചരക്കുകടയോടു ചേര്‍ന്നുള്ള പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് വൈക്കം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം 4ന് എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തമിഴ്നാട്ടില്‍നിന്നും ബസുകളിലാണ് ഇവ എത്തിച്ചിരുന്നത്. 2,000 പായ്ക്കറ്റ് സിഗരറ്റ്, 200 കിലോയോളം പുകയിലയും പിചിച്ചെടുത്തു. കടയുടമക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ റോയ്ജെയിംസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്. രഘുനാഥന്, പി.ആര് രാജു, പി.എം മനോജ്കുമാര്‍, എ.എസ.് ദീപേഷ്, ടി.എസ് സുമിനമോള്‍, സേവ്യര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: