ലൗ ജിഹാദിന്റെ ജന്മനാട്

Friday 29 July 2016 2:37 pm IST

ലൗ ജിഹാദ് സംഭവത്തില്‍ എന്‍ഐഎയും പോലീസും സംയുക്തമായി അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സമയോചിതവും അത്യാവശ്യവുമാണ്. ലൗജിഹാദ് കേസില്‍ ഉള്‍പ്പെട്ട എസ്ഡിപിഐ തീവ്രവാദിയായ യുവതിക്കും യുവാവിനും സംഭവത്തിലുള്ള പങ്ക് അന്വേഷിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫല്‍ കുരിക്കള്‍ ഒരു പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതിക്കുകയുണ്ടായി. ഇന്ന് ലൗ ജിഹാദ് ഒരു ആഗോള ദുരന്തമായി മാറിയിരിക്കുന്നു. ഇത് കേരളത്തില്‍ 2006 മുതല്‍ പ്രബലമായതാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2007 ല്‍ 2167 പെണ്‍കുട്ടികളും, 2008 ല്‍ 2530 പെണ്‍കുട്ടികളും ലൗ ജിഹാദില്‍ കുടുങ്ങി മതംമാറി മുസ്ലിങ്ങളായി. കേരളമാണ് ലൗ ജിഹാദിന്റെ ജന്മദേശം. 2015 ല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 49 പെണ്‍കുട്ടികളെയാണ് ലൗ ജിഹാദില്‍ കുടുക്കി മതംമാറ്റിയത്. കേരളത്തിലെ പെണ്‍കുട്ടികള്‍ പലപ്പോഴും പ്രണയമുഗ്ധരാണ്. പ്രണയം എന്ന ആശയം അവര്‍ക്ക് ഹരമാണ്. അത് അഭിനയമാണോ സത്യസന്ധമാണോ എന്നന്വേഷിക്കാന്‍ പോലും മെനക്കെടാതെ അവര്‍ പ്രണയവലയില്‍ കുടുങ്ങുന്നു. ഇങ്ങനെ കുടുങ്ങി മതംമാറുന്ന പെണ്‍കുട്ടികളെ ഗള്‍ഫിലേക്കും മറ്റും കടത്തുകയും അവര്‍ ചുവന്നതെരുവുകളില്‍ എത്തിപ്പെടുകയും ചെയ്യുന്നു. മതംമാറി മുസ്ലിമാകുന്നവരെ പരിശീലനം നല്‍കി ജിഹാദികളാക്കി മാറ്റുകയാണ് പതിവ്. 2876 പെണ്‍കുട്ടികള്‍ ഇങ്ങനെ ജിഹാദികളായി പരിശീലനം നേടിക്കഴിഞ്ഞു. ഇസ്ലാമോഫാസിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് ജിഹാദി റോമിയോകള്‍ക്ക് പരിശീലനം നല്‍കി പെണ്‍കുട്ടികളെ വലയിലാക്കാനാണ്. ഒരു പെണ്‍കുട്ടിയെ ഇപ്രകാരം മതംമാറ്റിക്കഴിഞ്ഞാല്‍ അവളെ വിവാഹം കഴിക്കാതെ അയാള്‍ അടുത്ത ഇരയെ തേടുന്നു. ഇതിന് അയാള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും ലഭിക്കുന്നു. മുംബൈയില്‍ അറസ്റ്റിലായ ഖുറേഷി ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനം നേടിയ ആളാണത്രെ. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫൗണ്ടേഷന്‍ മതവിദ്വേഷ പ്രഭാഷകനായ സക്കീര്‍ നായിക്കിന്റേതാണ്. സക്കീര്‍ നായിക്കാണ് അടുത്തകാലത്ത് കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളുടെ ആണിക്കല്ല്. കര്‍ണാടകത്തില്‍ ലൗജിഹാദ് വഴി 30,000 പെണ്‍കുട്ടികളെ മതംമാറ്റി എന്നാണ് റിപ്പോര്‍ട്ട്. ഇവരെ സ്‌കൂളിലും കോളെജിലും പിന്തുടരുക മാത്രമല്ല, ജിഹാദി റോമിയോകള്‍ ചെയ്യുന്നത്. മൊബൈലില്‍ ക്കൂടിയും ഫേസ്ബുക്കില്‍ക്കൂടിയും ഇന്റര്‍നെറ്റില്‍ക്കൂടിയുമെല്ലാം ഇവരെ പ്രണയത്തിന്റെ വലവീശി പിടിക്കാന്‍ ശ്രമിക്കുന്നു. ജഹാംഗീര്‍ എന്നയാള്‍ 42 പെണ്‍കുട്ടികളെയാണ് പ്രണയം നടിച്ച് വശീകരിച്ച് മതംമാറ്റിയത്. ഇവര്‍ക്ക് പ്രതിഫലമായി ലക്ഷങ്ങള്‍ മാത്രമല്ല, ബൈക്കുകളും മൊബൈലുകളും ലഭിക്കുന്നു. ലൗ ജിഹാദിന്റെ പ്രേരണാപുരുഷന്മാരില്‍ ഒരാളാണ് സക്കീര്‍ നായിക്ക്. ലൗ ജിഹാദ് പ്രതിഭാസം ഉദയംചെയ്ത കാലത്തുതന്നെ ഞങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഹൈന്ദവ-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അമ്മമാരുടെ ഉള്ളില്‍ തീ കോരിയിടുന്ന സംഭവമാണ് ലൗ ജിഹാദ്. ഇവര്‍ പ്രണയവലകളില്‍ വീഴുമ്പോള്‍ പെണ്‍കുട്ടികളില്‍ വരുന്ന സ്വഭാവമാറ്റം ശ്രദ്ധിക്കാനും കെണിയില്‍പ്പെടുന്നത് തടയാനും കേരളത്തിലെ അമ്മമാര്‍ ജാഗരൂകരായിരിക്കണം. ലൗവ് ജിഹാദിന്റെ ലക്ഷ്യം പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് മാറ്റുക എന്നതുമാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ് എന്ന ഭീകരസംഘടനയിലെ അംഗമാക്കുക എന്നതുംകൂടിയാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ആഗോള ഭീകരവാദം ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. ഭാരതത്തില്‍ മാത്രമല്ല, ഫ്രാന്‍സിലും അമേരിക്കയിലുമെല്ലാം ഇവര്‍ ഭീകരവാദം അഴിച്ചുവിടുന്നു. ഫ്രാന്‍സില്‍ ഐഎസിന്റെ ഭീകരാക്രമണത്തില്‍ അനേകം പേര്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ലൗ ജിഹാദില്‍ക്കൂടിയും അല്ലാതെയും കേരളത്തില്‍നിന്നും ഇപ്പോള്‍ നിരവധി യുവാക്കള്‍ അപ്രത്യക്ഷരായിട്ടുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്കും ഇറാക്കിലേക്കും പാക്കിസ്ഥാനിലേക്കും മറ്റും കടന്ന് ഭീകരവാദികളായി പരിശീലനം നേടി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ലോകജനത ആഗ്രഹിക്കുന്നത് സമാധാനമാണ്-ഭീകരത അല്ല. സമാധാനം തകര്‍ക്കുന്ന എല്ലാവിധ സംഘടനകളെയും സംയോജിതവും സമയോജിതവുമായി നേരിട്ട് പരാജയപ്പടുത്തുകയാണ് വേണ്ടത്. മതവിശ്വാസമോ രാജ്യാതിര്‍ത്തികളോ ഇതിന് വിഘാതമാകാന്‍ പാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.