പാലിയേറ്റീവ് ചികിത്സയുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം

Thursday 28 July 2016 11:09 pm IST

കാലടി: ശ്രീമൂലനഗരം കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രത്യേക സംഘം. വൃദ്ധരേയും രോഗികളേയും വീടുകളിലെത്തി പരിചരിക്കുന്ന സ്ഥാപനത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഹിന്ദു വീടുകളില്‍ പരിചരണ ചുമതല ഏല്‍ക്കുമ്പോഴും നിര്‍ധന ഹിന്ദുകുടുംബങ്ങളെ കണ്ടെത്തി ധനസഹായം നല്‍കിയും പ്രലോഭിപ്പിച്ചുമാണ് ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലെ ഒരു മുന്‍ വാര്‍ഡ് മെമ്പറുടെ രണ്ടാം ഭാര്യ, സ്വന്തംവീട്ടില്‍ ഹിന്ദു പെണ്‍ കുട്ടികളെ വിളിച്ചു വരുത്തി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നതായും പരാതികളുണ്ട്. ശ്രീമൂലനഗരത്തെ ഒരു സ്‌കൂളിലെ അറ്റന്‍ഡറേയും കുടുംബത്തേയുമാണ് ഏറ്റവും ഒടുവില്‍ ഇസ്ലാം മതത്തിലേക്ക് മാറ്റിയത്. ഇവരുടെ മൂത്തമകള്‍ ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തിലാണ്. രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് നിരവധി മുസ്ലിം യുവാക്കള്‍ സ്ഥാപനത്തില്‍ എത്തിച്ചേരുന്നുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇവരുടെ വലയില്‍ വീഴുന്ന സ്ത്രീകളെ ബ്ലാക്‌മെയില്‍ ചെയ്ത് സകുടുംബം മതം മാറാന്‍ നിര്‍ബന്ധിക്കും. ഇതാണ് പ്രവര്‍ത്തന രീതി. ഇവര്‍ക്ക് ഭീകര- തീവ്രവാദ മുസ്ലിം സംഘടനകളുടെ പിന്‍ബലവുമുണ്ട്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ മറവിലാണ് ഹിന്ദുകുടുംബങ്ങളില്‍ കിടപ്പിലായിപ്പോയ രോഗികള്‍ക്ക് പരിചരണം നല്‍കാനെന്ന വ്യാജേന സ്ത്രീകളടക്കമുള്ള സംഘം എത്തുന്നത്. എടക്കണ്ടം ക്ഷേത്രത്തിന് സമീപമുള്ള നിരവധി ഹിന്ദു, ക്രിസ്തീയ കുടുംബങ്ങളില്‍ ആരോഗ്യ പരിചരണത്തിന്റെ മറവില്‍ മതം മാറ്റം നടത്തിയിട്ടുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് തയ്യാറായിട്ടില്ല. വീടുകളില്‍ ആരാധിക്കുന്ന ദേവീദേവന്മാരുടെ ചിത്രങ്ങള്‍ മാറ്റിക്കലാണ് മതപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടം. തുടര്‍ന്ന് ഖുറാന്‍ പഠിപ്പിക്കുകയും നിസ്‌ക്കരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പുരുഷന്മാര്‍ക്ക് വെള്ളത്തൊപ്പിയും സ്ത്രീകള്‍ക്ക് പര്‍ദ്ദയും നല്‍കും. പെണ്‍കുട്ടികളെ മതപഠനത്തിനായി വിദൂരസ്ഥലങ്ങളില്‍ കൊണ്ടുപോകാറുമുണ്ട്. ഇത്തരത്തില്‍ പത്തോളം പേരെ ഈ മേഖലയില്‍ നിന്ന് കടത്തിക്കൊണ്ട് പോയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളെ ഭയന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടാന്‍ പോലും തയ്യാറാകുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.