ആലപ്പുഴ: വേ്യാമസേനാ വിമാനം കാണാതായി ഏഴു ദിവസം പിന്നിടുമ്പോള്‍ മാരാരിക്കുളം ചെത്തി കടപ്പുറത്ത് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഇത് ഏതു വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേല്‍ എയര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐഎഐ മിലാറ്റ് ഡിവിഷന്, മിലിറ്ററി എയര്‍ക്രാഫ്റ്റ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ചിറക് ഭാഗമാണ് തീരത്ത് അടിഞ്ഞത്. ഏകദേശം രണ്ടര മീറ്ററോളം നീളം വരും. വ്യാഴാഴ്ച വൈകിട്ടാണ് അവശിഷ്ടം കടപ്പുറത്ത് കണ്ടെത്തിയത്.
ചെത്തിയില്‍ ചാകരയുണ്ട്. മത്സ്യബന്ധനം നടത്തുന്നതിടയില്‍ വലയില്‍ ഉടക്കിയപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തീരത്ത് ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല ഡിവൈഎസ്പി: എം. രമേഷ്കുമാര്‍ എത്തി വിമാനഭാഗങ്ങള്‍ പരിശോധനയ്ക്കായി അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്കു മാറ്റി. നേവി ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: