ന്യൂദല്‍ഹി: എന്നെയും കുടുംബത്തേയും മുഖ്യമന്ത്രി കേജ്രിവാള് കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് എഎപി എംഎല്‍എ അസിം അഹമ്മദ് ഖാന്. മുഖ്യമന്ത്രിയും പാര്‍ട്ടിപ്രവര്‍ത്തകരും നിരന്തരം ഭീഷണിപ്പെടുത്തുവെന്നും ഖാന് വെളിപ്പെടുത്തി.
കഴിഞ്ഞ പത്തു മാസമായി ഞാനും കുടുംബാംഗങ്ങളും വധ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേജ്രിവാളും ചില പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് എന്നെ വകവരുത്താന്‍ ഗൂഢാലോചന നടത്തുകയാണ്, ഖാന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. കേജ്രിവാൡന്റെ മന്ത്രിസഭയില്‍നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ടയാളാണ് ഖാന്. അന്ന് അഴിമതിയാരോപണം ഉണ്ടെന്നു വിശദീകരിച്ചായിരുന്നു പുറത്താക്കല്‍.
ഖാന് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കും അയച്ചിട്ടുണ്ട്, ഖാന് വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് കേജ്രിവാള് ആരോപിച്ചതിനു പിന്നാലെയാണ് കേജ്രിക്കെതിരേ ഖാന്റെ വെൡപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: