കോഴിക്കോട്: സംസ്ഥാനത്ത് സ്പോര്‍ട്സ് സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്തെക്കുറിച്ച് വിശദമായ പഠനത്തിനും കായികമേഖലയുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ കൂടുതല്‍ പഠനത്തിനുമാണ് സര്‍വ്വകലാശാല. പാണ്ഡ്യ കമ്മീഷന് റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളില്‍ കായിക സര്‍വ്വകലാശാല ഇപ്പോള്‍ നിലവിലുണ്ട്.
സ്പോര്‍ട്സ് സ്കൂള്‍ പാഠ്യപദ്ധതിയില്‍ സമഗ്രമായി ഉള്‍പ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും നടപടിയെടുക്കും. അഞ്ജുബോബി ജോര്‍ജുമായുണ്ടായ വിവാദം ചെറിയ കാലത്തേക്കായിരുന്നു. സംസ്ഥാനത്തെ കായിക രംഗത്തിന്റെ വളര്‍ച്ചക്കായി അവരുടെ സഹായം ഉപയോഗപ്പെടുത്തും, അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജെ. മത്തായി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: