മുഖ്യമന്ത്രിയുടെ മൗനം വാചാലം: കുമ്മനം

Thursday 28 July 2016 8:04 pm IST

പത്തനംതിട്ട: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത് ഖേദകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ മൗനം വാചാലമാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് തടസ്സപ്പെടുത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നത് ശരിയല്ല. ആറന്മുള വിമാനത്താവള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏകജാലക അനുമതികള്‍ റദ്ദാക്കണം. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടത്തിയ വ്യാവസായിക മേഖലാ പ്രഖ്യാപനം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പരിസ്ഥിതിയെ വളരെ ഗൗരവതരമായി കാണുന്ന കേന്ദ്രപരിസ്ഥിതി മന്ത്രി ആറന്മുള വിമാനത്താവളത്തിനായുള്ള അപേക്ഷകളില്‍ അനുമതി നല്‍കില്ല. ഇനിയും അപേക്ഷകള്‍ കൊടുത്താല്‍ വീണ്ടും അവ തള്ളുകയേയുള്ളു എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.