കൊച്ചി: ഭാരത നാവികസേനയുടെ അഭിമാനമായ ഐഎന്‍എസ് വിരാട് അവസാനയാത്രയും പൂര്‍ത്തിയാക്കി കൊച്ചിയിലെത്തി. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കായാണ് ലോകത്തിലെ വിരമിക്കലിനു മുന്‍പുള്ള ഏറ്റവും പഴക്കംചെന്ന വിമാനവാഹിനികപ്പല്‍ കൊച്ചിയിലെത്തിയത്.
മുംബൈയിലെ പശ്ചിമ നാവിക കമാന്‍ഡില്‍നിന്നും 23 നാണ് വിരാട് കൊച്ചിയിലേക്ക് യാത്രതിരിച്ചത്. കൊച്ചി കപ്പല്‍ശാലയില്‍ മൂന്ന് ആഴ്ചയോളം കപ്പല്‍ ഉണ്ടാകും. ഡീ കമ്മീഷന് ചെയ്യുന്നതിന് മുന്‍പ് കപ്പലിലെ ചില ഉപകരണങ്ങള്‍ നീക്കംചെയ്യേണ്ടതുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഈവര്‍ഷം അവസാനംതന്നെ ഡീകമ്മീഷനുവേണ്ടി കപ്പല്‍ മുംബൈയില്‍ തിരിച്ചെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: