ദമാസ്ക്കസ്: അല്‍ ഖ്വയ്ദയില് നിന്ന് അല്‍ നുസ്റ ഫ്രണ്ട് വിഘടിക്കുന്നു. അല്‍ നുസ്റ ഫ്ണ്ട് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയാണ് ഇതു സംബന്ധിച്ച കാര്യം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്.
സിറിയയിലെ ജിഹാദിസ്റ്റ് ഗ്രൂപ്പായ അല്‍ നുസ്റ ഫ്രണ്ട് ഇനി മുതല്‍ ജബ്ഹത്ത് ഫത്തെ അല്‍ ഷാം എന്നറിയപ്പെടുമെന്നും ജുലാനി അറിയിച്ചു.
കപടന്യായത്താല് സിറിയയെ ആക്രമിക്കാനുള്ള യുഎസ്, റഷ്യ ഉള്‍പ്പെടെയുള്ള ശക്തികളുടെ നീക്കത്തെ തടയിടുന്നതിനാണ് തീരുമാനമെന്ന് ജുലാനി വ്യക്തമാക്കി.
അല്‍ നുസ്റയുടെ തീരുമാനത്തെ നേരത്തെ അല്‍ ഖ്വയ്ദയും പിന്തുണച്ചിരുന്നു. സിറിയയില്‍ ഇസ്ലാമിന്റെ താല്പര്യങ്ങളേയും മുസ്ലീംങ്ങളേയും സംരക്ഷിക്കും വിധം അല്‍ നുസ്റ നേതൃത്വം മുന്നോട്ടുപോകണമെന്നും അല്‍ ഖ്വയ്ദ നേതാവ് അഹമ്മദ് ഹസന് അബു അല്‍ ഖേയ്ര് പറഞ്ഞിരുന്നു.
ജബ്ഹത്ത് അല്‍ നുസ്റ എന്ന പേരിന്റെ കീഴിലായി നടന്നു വന്നിരുന്ന എല്ലാ നീക്കങ്ങളും റദ്ദ് ചെയ്യുന്നെന്നും ഇനി അതെല്ലാം ജബ്ഹത്ത് ഫത്തെ അല്‍ ഷാം എന്ന പേരിന് കീഴിലായിരിക്കും സംഘടിപ്പിക്കുകയെന്നും ജുലാനി പറഞ്ഞു.
നേരത്തെ അല്‍ ഖ്വയ്ദ തീരുമാനത്തെ അംഗീകരിച്ചത് കൊണ്ട് തന്നെ സിറിയന്‍ സര്‍ക്കാരിനേയും മറ്റ് വിമത സംഘടനകളേയും ലക്ഷ്യം വച്ചായിരിക്കും അല്‍ നുസ്റയുടെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: