രോഗപ്രതിരോധത്തിന് മാതൃകയായി മാധ്യമ പ്രവര്‍ത്തകരും

Friday 29 July 2016 10:12 am IST

മലപ്പുറം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി മലപ്പുറം പ്രസ് ക്ലബ് അംഗങ്ങള്‍ ടി ഡി വാക്‌സിന്‍ എടുത്തു. ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അറുപതോളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ വകുപ്പ് വാക്‌സിന്‍ നല്‍കി. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വീക്ഷണം മുഹമ്മദിന് കുത്തിവെപ്പ് നല്‍കി ഡിഎംഒ ഡോ. ഉമര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് ആര്‍ സാംബന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്‍ രേണുക, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന്‍, മാസ് മീഡിയ ഓഫീസര്‍ പി രാജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ബി പ്രമോജ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സി സിനി, എം സി കല, കെ കെ മഞ്ജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.