വിഭാഗീയത: സിപിഎം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

Friday 29 July 2016 10:22 am IST

കോഴിക്കോട്: സിപിഎം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണെന്നാണ് പാര്‍ട്ടി വിശദീകരണം. സമ്മേളന കാലത്ത് നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് നടപടിക്ക് കാരണമായത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് അശ്വനിദേവ് കണ്‍വീനറായി പുതിയ അഡ് ഹോക്ക് കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ പാര്‍ട്ടിക്കകത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും തമ്മില്‍തല്ലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുപോലും പരിഹരിക്കാനാവാത്ത അവസ്ഥയിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.