ന്യൂദല്‍ഹി: കനത്ത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ ഗുഡ്ഗാവ് മേഖലയിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദല്‍ഹി നിവാസികള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്.
ഗുഡ്ഗാവിലെ വെള്ളക്കെട്ട് മൂലം ദല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. സ്ഥിതിഗതികള്‍ മോശമായതിനാല്‍ ദല്‍ഹിയില്‍ നിന്ന് ഗുഡ്ഗാവിലേയ്ക്ക് യാത്ര ചെയ്താല്‍ ട്രാഫിക്ക് കുക്കില്പ്പെടുമെന്ന് ദല്‍ഹി പോലീസ് മുന്നറിയിപ്പ് നല്കുന്നു.
മഴ കനത്തതോടെ ഇവിടങ്ങളിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി നല്കാന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ അറ് മുതല്‍ ഏഴ് മണിക്കൂറാണ് യാത്രക്കാര്‍ക്ക് ട്രാഫിക്ക് കുരുക്ക് നേരിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: