ന്യൂദല്‍ഹി:വിഴിഞ്ഞത്തിനൊപ്പം കുളച്ചല്‍ തുറമുഖവും ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം പദ്ധതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മോദി പറഞ്ഞു. മോദി-പിണറായി കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയ്ക്ക് വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്കി. വിഴിഞ്ഞം പദ്ധതി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കേരളത്തിന് എല്ലാം പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി. കുളച്ചല്‍ പദ്ധതി ഒരു വിധത്തിലും വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ അകലെ മാത്രമുള്ള കുളച്ചലില്‍ തുറമുഖം വരുന്നതിലുള്ള ആശങ്ക മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം കേന്ദ്ര അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: