തുറവുര്‍: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. മുന്‍ തൂറവൂര്‍ പഞ്ചായത്ത് സെക്രട്ടറിയും നിലവില്‍ അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറിയുമായ മണിയപ്പനെതിരെയാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണം. കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ഇദ്ദേഹം നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടംതുരുത്തു സ്വദേശി ബ്രില്യന് ചാള്‍സ് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
അനധികൃതമായി റിസോര്‍ട്ടുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്കിയതും അനധികൃത കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്കിയതും വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പട്ടികജാതിക്കാര്‍ക്കായുള്ള സൈക്കിള്‍, ഓട്ടോ വിതരണത്തിലും പഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അഴിമതി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായത്. പരാതിയെ തുടര്‍ന്ന് മുമ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് നടപടിയായതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: