കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി നടന്നുവരുന്ന ലൗ ജിഹാദ് വിഷയത്തില്‍ പോലിസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും അടിയന്തര ശ്രദ്ധ പതിയണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭാഗങ്ങളിലും ബോധപൂര്‍വ്വം നടത്തുന്ന ലൗ ജിഹാദ് വിഷയത്തില്‍ പോലീസും സര്‍ക്കാരും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത്. പലപ്പോഴും പ്രതികള്‍ക്ക് അനുകൂലമായ നടപടിയാണ് അധികാരികള്‍ കൈക്കൊള്ളുന്ത്. ഇത് തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, മണിവര്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: