ചാവശ്ശേരി: ചാവശ്ശേരി യില്‍ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചാവശ്ശേരി പറമ്പില്‍ കോളനിയിലെ ബിജെപി പ്രവര്‍ത്തകരായ അനൂപ്, അജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും മട്ടന്നൂര്‍ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ അനൂപിനെ ബൈക്കു തടഞ്ഞുനിര്‍ത്തി സിപിഎം പ്രവര്‍ത്തകരായ കോളനിയിലെ മണിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: