കോഴിയിറച്ചി വില ഇടിഞ്ഞു

Friday 29 July 2016 7:59 pm IST

തൊടുപുഴ: കോഴിയിറച്ചി വിലയില്‍ വന്‍ ഇടിവ്. തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ ലോഡ് കോഴികള്‍ എത്തിയതിനാലാണ് വില കുറഞ്ഞത്. കഴിഞ്ഞയാഴ്ച മാര്‍ക്കറ്റില്‍ 136 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിയുടെ ഇന്നലെത്തെ വില 109 രൂപയാണ്. കിലോയ്ക്ക് ഒരാഴ്ച കൊണ്ട് 27 രൂപയുടെ കുറവുണ്ടായതിനാല്‍ കൂടുതല്‍ പേര്‍ കോഴി ഇറച്ചി വാങ്ങാന്‍ എത്തുന്നതായി കോഴി കടക്കാര്‍ പറയുന്നു. 109 രൂപയ്ക്ക് ബ്രോയിലര്‍ കോഴി വില്‍ക്കുമ്പോള്‍ 180 രൂപയ്ക്ക് നാടന്‍ പൂവന്‍കോഴി കടകളില്‍ ലഭ്യമാണ്.  വില കുറഞ്ഞതോടെ മിക്ക കോഴി കടകളിലും കച്ചവടം വര്‍ദ്ധിച്ചിട്ടുണ്ട്. തൊടുപുഴ മാര്‍ക്കറ്റിലുള്ള കോഴി കടകളില്‍ വൈകുന്നേരങ്ങളില്‍ കോഴി വാങ്ങണമെങ്കില്‍ അധിക സമയം കാത്ത് നില്‍ക്കേണ്ട സ്ഥിതിയുമുണ്ട്. കോഴിയിറച്ചിക്കൊപ്പം സവാള വില ഇടിഞ്ഞതും ഇറച്ചി പ്രേമികള്‍ക്ക് ഏറെ ആശ്വാസമായി. മൂന്ന് കിലോസവാള അന്‍പത് രൂപയ്ക്കാണ് തൊടുപുഴ നഗരത്തില്‍ വില്‍ക്കുന്നത്. കോഴിയിറച്ചി വിലയും സവാള വിലയും മര്യാദക്കാരായതോടെ അവസരം മുതലാക്കുവാനുള്ള ഒരുക്കത്തിലാണ് കോഴി ഇറച്ചി പ്രേമികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.