കാഞ്ഞാര്‍: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ മൂലമറ്റം ഇലപ്പള്ളി കുന്നപ്പിള്ളില്‍ സജിക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കുടയത്തൂര്‍ സംഗമം ജംങ്ഷനിലാണ് അപകടം. സജിയുടെ ജ്യേഷ്ഠനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് അത്യാഹിതം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായിട്ട് ഒടിഞ്ഞു.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സാരമായി പരിക്കേറ്റ സജിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: