അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ജീപ്പും കൂട്ടിയിടിച്ചു.ഇന്നലെ രാവിലെ 9മണിക്ക് ദേശീയപാതയില്‍ മൂന്നുകലുങ്കിലാണ് അപകടം.ആര്‍ക്കും പരിക്കില്ല.മറ്റൊരു സംഭവത്തില്‍ ചീയപ്പാറ വെളളച്ചട്ടത്തില് പിക്ക് അപ് ജീപ്പ് സഞ്ചാരിയെ ഇടിച്ചു.നിസാരപരിക്കോടെ വിനോദ സഞ്ചാരി രക്ഷപെട്ടു.ചീയപ്പാറ ജലപാതത്തില്‍ വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിയതാണ് അപകട കാരണം.സൗദിയില്‍ നിന്നെത്തിയ സഞ്ചാര സംഘത്തിലെ 10 വയസുകാരനാണ് പരിക്കേറ്റത്.മൂന്നാര്‍ സഞ്ചാര കേന്ദ്രത്തിലേക്ക് വരും വഴിയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: