പൗരാണികകാലത്തുതന്നെ ശ്രീകൃഷ്ണനെ ഈശ്വരനായോ സർവ്വജ്ഞനായോ അവതാരമായോ അംഗീകരിക്കാത്ത അസുരന്മാരും ദുഷ്ടരാജാക്കന്മാരും ഉണ്ടായിരുന്നു. ഇക്കാലത്തും ഭഗവാന്റെ സർവ്വേശ്വരത്വം അംഗീകരിക്കാത്തവരും അവതാരഭാവം ഉൾക്കൊള്ളാത്തവരും ഗീതയെ തിരസ്കരിക്കുന്നവരും ധാരാളം ഉണ്ട്.
അവർ ഭഗവാന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രഭാഷണം ചെയ്യുകയും ലേഖനങ്ങളും ഗ്രന്ഥങ്ങളും നിർമ്മിച്ചു വിടുകയുംചെയ്യുന്നുണ്ട്. നാം അവരെ അനുകരിക്കരുത്. ഭഗവാന്റെ സുഹൃത്തും ശിഷ്യനുമായ അർജ്ജുനനെ നാം അനുസരിക്കണം.
ഭഗവാന്റെ അവതാരം ഇന്ദ്രജാലം പോലെ മിഥ്യയാണോ? സത്യമാണോ? സത്യമാണെങ്കിൽ ജന്മപ്രകാരം എങ്ങനെ? ഭഗവാന്റെ ദേഹം എന്താണ്? ജനിക്കാനുള്ള കാരണം എന്ത്? നമുക്ക് ഭഗവാന്റെ മറുപടികേൾക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: