ചെങ്ങന്നൂര്‍: പൊതുശ്മശാനം ഇല്ലാത്തതു മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് ഹിന്ദു സമുദായത്തിലുള്ളവരാണന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തിന് മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടുറോഡില്‍ വരെ സംസ്കാരം നടത്തേണ്ട ഗതികേട് ജനങ്ങള്ക്കുണ്ടായിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും അനുകൂല നിപലാടൊന്നും തന്നെ ഉണ്ടായിട്ടില്ല. സംസ്കാരത്തിന് സ്ഥലമില്ലാത്തതിനാല്‍ അടുത്തിടെ വീടിന്റെ തൊഴുത്ത് പൊളിച്ച് സംസ്കാരം നടത്തേണ്ടി വന്നത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.
ചെറിയനാട് കടയിക്കാട് ഉപയോഗശൂന്യമായി നശിക്കുന്ന ഗ്യാസ് ശ്മശാനം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉപയോഗ പ്രദമാക്കണമെന്ന് ഹിന്ദുഐക്യവേദി ചെങ്ങന്നൂര്‍ താലൂക്ക് സമിതി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് അഡ്വ. അശോക് അമ്മാഞ്ചി അദ്ധ്യക്ഷത വഹിച്ചു. ബി. ജയകുമാര്‍, ശ്രീദേവി ബാലകൃഷ്ണന്, ഭാര്‍ഗവിടീച്ചര്‍, ഹിന്ദു ഐക്യവേദി ജില്ലാ സഹ സംഘടന സെക്രട്ടറി എ.കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി ശ്രീജേഷ്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രകാശ് നമ്പൂതിരി, എം.എം. ബാബു, ബി.കൃഷ്ണകുമാര്‍, ഡി.വിനോദ്കുമാര്‍, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: