മികച്ച ഭൂരിപക്ഷം; ബിജെപിക്ക് തകര്‍പ്പന്‍ വിജയം

Friday 29 July 2016 9:35 pm IST

കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍പെട്ട മണര്‍കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക് പുറന്തള്ളിയാണ് ബിജെപിയിലെ സിന്ധു അനില്‍ വിജയിച്ചത്. 1015 വോട്ട് പോള്‍ ചെയ്തതില്‍ 482 ഉം ബിജെപി നേടി. എല്‍ഡിഎഫിന് 284, യുഡിഎഫിന് 249 വോട്ടുകളാണ് ലഭിച്ചത്. 198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിന്ധു അനില്‍ വിജയിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ച വോട്ടും 198 ആയിരുന്നു. കോണ്‍ഗ്രസ്സിലെ സിസിലി രാജന്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിന് 11 ഉം, എല്‍ഡിഎഫിന് 4 ഉം, ബിജെപിക്ക് 2 എന്നിങ്ങനെയാണ് കക്ഷിനില. ഉമ്മന്‍ചാണ്ടി നേരിട്ടെത്തി പ്രചരണത്തിന് നേതൃത്വം കൊടുത്തിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാടപ്പള്ളി പഞ്ചായത്ത് കണിച്ചുകളം ആറാം വാര്‍ഡില്‍ യുഡിഎഫിലെ നിധീഷ് തോമസ് കോച്ചേരി 64 വോട്ടിന് വിജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.