കളഞ്ഞുകിട്ടിയ പേഴ്‌സ് പോലീസില്‍ ഏല്‍പ്പിച്ച് ജന്മഭൂമി ലേഖകന്‍ മാതൃകയായി

Friday 29 July 2016 9:40 pm IST

വൈക്കം: കളഞ്ഞുകിട്ടിയ പേഴ്‌സ് പോലീസ് സ്റ്റേഷനിലെത്തിച്ച് ജന്മഭൂമി ലേഖകന്‍ മാതൃകയായി. ജന്മഭൂമി വൈക്കം ലേഖകന്‍ എ.എച്ച് സനീഷാണ് മാതൃകയായത്. വൈക്കം നഗരസഭയ്ക്ക് സമീപമുള്ള റോഡില്‍നിന്നും ഇന്നലെ വൈകിട്ടാണ് 4200രൂപയും 3എടിഎം കാര്‍ഡും ഉള്‍പ്പെട്ട പേഴ്‌സ് ലഭിച്ചത്. പേഴ്‌സ് വൈക്കം പോലീസ് സ്‌റ്റേഷനില്‍ എല്‍പ്പിച്ചു. തെളിവുകള്‍ ഹാജരാക്കിയാല്‍ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.