കോട്ടയം: ജില്ലയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 479 ടിപ്പര്‍ പരിശോധിച്ചതില്‍ 162 ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടിയെടുത്തു. 25പ്രൈവറ്റ് ബസുകള്‍ ഓവര്‍സ്പീഡില്‍ പോയതിനെതിരെ കേസെടുത്തു. ട്രാഫിക് സിഗ്നലുകളും സൈനുകളും തെറ്റിച്ചതിന് 50 കേസുകള്‍, റാഷ് ആന്റ് ഓവര്‍സ്പീഡിന് 54 കേസ്, ഒബ്സ്റ്റക്ഷന് പാര്‍ക്കിംഗിന് 145 പെറ്റിക്കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 18 കേസുകളും വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 9കേസുകളും ഇന്‍ഡിക്കേറ്റര്‍ വര്‍ക്ക് ചെയ്യാത്തതിനെതിരെ 90 കേസുകളും 50 പെറ്റി കേസുകളും ഡേഞ്ചറസ് ഡ്രൈവിംഗിനെതിരെ 32 പെറ്റികേസുകളും എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: