മാരാരിക്കുളം തീരത്തടിഞ്ഞത് പൈലറ്റില്ലാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍

Saturday 30 July 2016 12:36 am IST

ആലപ്പുഴ: മാരാരിക്കുളം, ചെത്തി കടല്‍ത്തീരങ്ങളില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങള്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം കാണാതായ നാവിക സേനയുടെ പൈലറ്റില്ലാ വിമാനത്തിന്റേതാണെന്ന് നേവി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വിമാനച്ചിറകിന്റെ ഭാഗം ലഭിച്ചപ്പോള്‍ത്തന്നെ പോലീസ് നാവികസേനയുമായി ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വിമാനാവശിഷ്ടങ്ങള്‍ അടിഞ്ഞത്. അതിനിടെ ഇന്നലെ ഉച്ചയോടെ കാട്ടൂര്‍ കടപ്പുറത്തും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞു. മണ്ണഞ്ചേരി എസ്‌ഐ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇത് സ്റ്റേഷനിലേയ്ക്ക് മാറ്റി. ഏകദേശം ഒരു മീറ്ററോളം നീളമുള്ള വിമാനത്തിന്റെ ചിറകിനോട് സാദൃശ്യമുള്ളതാണ് അവശിഷ്ടങ്ങള്‍. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷില്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈകിട്ടോടെ അവശിഷ്ടങ്ങള്‍ നേവി ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.