മട്ടന്നൂര്‍: മലബാര്‍ മാവ് കര്‍ഷക സമിതിയുടെയും എഡ്പോസല് കൗണ്‍സില്‍ ഓഫ് റിസോഴ്സിന്റെയും ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടത്തുന്ന ഗ്രാമീണ കാര്‍ഷിക ഉത്പ്പന്ന തേന്ഡ കൈത്തറി വിപണനമേള ഇന്ന് ഉച്ചക്ക് 2 മണിക്ക് മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. പീലിക്കോട് കേരള കാര്‍ഷിക സര്‍വ്വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: