നിവ്യ ആന്റണിക്ക് സ്വീകരണം നല്‍കി

Saturday 30 July 2016 1:03 am IST

കോളയാട് : തുര്‍ക്കിയിലെ ട്രാബ്‌സോനില്‍ വെച്ച് നടന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക്ക് മീറ്റില്‍ പോള്‍വാള്‍ട്ടില്‍വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം നിവ്യ ആന്റണിക്ക് കോളയാട് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കണ്ണവം പാലം മുതല്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കോളയാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ അനുമോദന യോഗം ചേര്‍ന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷോബിന്‍ കെ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പെഴ്‌സണ്‍ കെ.വി.ധര്‍മ്മരാജന്‍ ഉല്‍ഘാടനം ചെയ്തു. ലയണ്‍സ്‌ക്ലബ്ബ് വക ഉപഹാരം ഡിസ്ട്രികറ്റ് ചെയര്‍പെഴ്‌സ്ന്‍ ചടങ്ങില്‍ വെച്ച് നിവ്യആന്റ്ണിക്ക് നല്‍കി. ചടങ്ങില്‍ എ.ടി.അലിഹാജി, ടി.ഡി.ജോണ്‍, ജിജിജോര്‍ജ്ജ്‌ചേറ്റാനി, കെ.വി.രാഘവന്‍, വിനോദ്കുമാര്‍ പുഞ്ചക്കര, ജോസഫ്‌സണ്ണിമംഗലം, എന്നിവര്‍ സംസാരിച്ചു. നിവ്യആന്റണി മറുപടിപ്രസംഗം നടത്തി. ഇന്ന് കോളയാട്ഗ്രാമ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണ പരിപാടി ബഹുമാനപ്പെട്ട കേരളസ്‌പോര്‍ട്‌സ്, വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഉല്‍ഘാടനം ചെയ്യും. വൈകുന്നേരം 4മണിക്ക് കോളയാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു തുടങ്ങി സാമൂഹ്യരാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കള്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.