കണ്ണൂര്‍: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കേന്ദ്രയുവജന-കായിക മന്ത്രാലയവും എക്സ്പ്രഷന്‍സ് ഓഫ് ഇന്ത്യയും സംയുക്തമായി നെഹ്റു യുവകേന്ദ്ര വഴി യുവജന തൊഴില്‍മേളയും പരിശീലന ക്യാമ്പും സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മികവും സാങ്കേതിക പരിജ്ഞാനവും പ്രവൃത്തി പരിചയവുമുളള യുവജനങ്ങള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നവരെ ഇന്റര്‍വ്യൂ അഭിമുഖീകരിക്കാനുളള പരിശീലനം നല്കി സജ്ജരാക്കിയതിന് ശേഷം വിവിധ കമ്പനി പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന ഇന്റര്വ്യൂകളിലേക്ക് തെരഞ്ഞെടുക്കും. വിദേശത്ത് തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗീകൃത റിക്രൂട്ടിങ്ങ് ഏജന്‍സികളുടെ പ്രതിനിധികളുടെ സേവനവും ലഭിക്കും. താല്പര്യമുളളവര് ്യൗ്മസ്വാ@ഴാമശഹ.രീാ എന്ന മെയില്‍ വിലാസത്തില്‍ ബയോഡാറ്റ ആഗസ്ത് 10 ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9249637047, 0471 2301206.
പ്രതികരിക്കാൻ ഇവിടെ എഴുതുക: